
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് റിഷാ ഫാത്തിമയാണ് (എട്ട് മാസം) മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.