beauty

ഇന്നത്തെ കാലത്ത് ലിപ്‌സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പല നിറത്തിലെ പല ബ്രാൻഡിലുള്ള ലിപ്‌സ്റ്റിക്കുകളും ലിപ് കളറുകളുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എത്ര വിലകൂടിയവയായിരുന്നാലും ഇവ പതിവായി ഉപയോഗിക്കുമ്പോൾ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാകാം.

പതിവായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌‌നമാണ് ചുണ്ടുകൾ കറുത്തിരുണ്ട് പോവുകയെന്നത്. പിന്നീട് ഇത് മറയ്ക്കാൻ ലിപ്സ്റ്റിക് ഒഴിവാക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തുന്നു. എന്നാൽ ചുണ്ടിലെ കറുപ്പ് മാറ്റി നിറം വയ്ക്കാൻ ഒരു വിദ്യ അറിയാം. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം ഉറപ്പാണ്.

ആവശ്യമുള്ള സാധനങ്ങൾ

ചെമ്പരത്തിപ്പൂവ് - 2 എണ്ണം

വെളിച്ചെണ്ണ - 1 ടീസ്‌പൂൺ

നാരങ്ങാനീര് - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചെമ്പരത്തിപ്പൂവിലേയ്‌ക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങ ഇല്ലെങ്കിൽ പകരം നെല്ലിക്ക നീര് ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ലിപ് ബാം ഉപയോഗിക്കുന്നതുപോലെ തന്നെ ഇടയ്‌ക്കിടെ നിങ്ങൾക്ക് ഈ കൂട്ട് ഉപയോഗിക്കാവുന്നതാണ്. പുരട്ടുമ്പോൾ തന്നെ ചുണ്ടിൽ ഇളം പിങ്ക് നിറം ലഭിക്കും. ഫ്രി‌ഡ്‌ജിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ രണ്ടാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും.