
സൈജു കുറുപ്പ് നായകനായി നവാഗതനായ കൃഷ്ണ ദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം മാളയിൽ ആരംഭിച്ചു.സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് ബാനറിൽ അനുപമ ബി നമ്പ്യാരും തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ ഭാര്യയായ അനുപമ സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ആണ് ഭരതനാട്യം.സായ് കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ, ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം - ബബിലു അജു .എഡിറ്റിംഗ് - ഷഫീഖ്- വി.ബി. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എ. ബി ഈണം പകരുന്നു. പി.ആർ. ഒ എ.എസ് ദിനേശ്