
അക്കൗണ്ട് ഉടമകൾക്കായി മികച്ച വരുമാന പദ്ധതികളാണ് തപാൽ വകുപ്പ് പുറത്തിറക്കുന്നത്. നിക്ഷേപകർക്ക് പ്രതിമാസമായും മൂന്ന് മാസത്തിലൊരു തവണയായും പലിശയിനത്തിൽ നല്ല തുക ലഭിക്കുന്ന നിരവധി പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. 755 രൂപയടച്ചാൽ 15 ലക്ഷം രൂപയുടെ കവറേജ് വരെ ലഭിക്കുന്ന തപാൽ വകുപ്പിന്റെ മൂന്ന് അപകട ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങളറിയാം.
കുറഞ്ഞ പ്രീമിയം തുകയിൽ നിന്ന് കൂടുതൽ നേട്ടം ഈ പദ്ധതിയിലൂടെ നിക്ഷേപകന് നേടാവുന്നതേയുളളൂ. തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാകുന്നതോടെ നിക്ഷേപകന് അഞ്ച് ലക്ഷം, പത്ത് ലക്ഷം, 15 ലക്ഷം എന്നീ തുകകളുടെ പരിരക്ഷ ഉറപ്പാക്കാം. അപകടങ്ങൾക്ക് മാത്രമല്ല എല്ലാ രോഗങ്ങൾക്കും പ്രസവത്തിനും ഈ പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാം.
755 രൂപ ഒറ്റത്തവണ അടയ്ക്കുന്ന പദ്ധതിയിൽ അക്കൗണ്ട് ഉടമ മരിക്കുകയോ പൂർണമായോ ഭാഗീകമായോ വൈകല്യം സംഭവിക്കുകയോ ചെയ്താൽ മുഴുവൻ തുകയായ 15 ലക്ഷം ലഭിക്കും. 555 രൂപയാണ് ഒറ്റത്തവണ അടയ്ക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയായും 355 രൂപയാണ് അടയ്ക്കുന്നതെങ്കിൽ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും.
പദ്ധതിയിൽ ഏങ്ങനെ ചേരാം
താപാൽ വകുപ്പിന്റെ കീഴിലുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുക. ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ നിന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറന്നും പദ്ധതിയിൽ ചേരാവുന്നതാണ്. 18 മുതല് 65 വയസുവരെയുള്ളവർക്കാണ് അവസരമുളളത്. ഇതൊരു സീറോ ബാലൻസ് അക്കൗണ്ടാണ്. ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ നൽകി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
മറ്റു സവിശേഷതകൾ
1. പദ്ധതിയിൽ ചേർന്നയാളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കും.
2. അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റായാൽ ഒരു ലക്ഷം രൂപ വരെയും 15 ദിവസത്തിനുള്ള ആശുപത്രി വാസത്തിന് ദിവസേന 1,000 രൂപയും ഐസിയുവിന് 2,000 രൂപയും ദിവസേന ക്ലയിമായി ലഭിക്കും.
3. പദ്ധതിയിൽ ചേർന്ന് 15-ാം ദിവസം മുതലാണഅ കവറേജ് ലഭിക്കുന്നത്.