ghost

ദ്വീപുകൾ എന്ന് കേൾക്കുമ്പോൾ മനോഹരമായ കടൽത്തീരങ്ങളും അവധി ആഘോഷിക്കാനെത്തുന്ന ടൂറിസ്റ്റുകളുമൊക്കെയാകും നമ്മുടെ മനസിലേക്ക് കടന്നുവരിക. എന്നാൽ, ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകൾക്കിടയിൽ തന്നെ ലോകത്തെ ഏറ്റവും അപകടകരമായ ചില ദ്വീപുകളുണ്ട്. അത്തരത്തിൽ മനുഷ്യവാസമില്ലാത്ത അപകടങ്ങൾ നിറഞ്ഞ ഒരു ദ്വീപാണ് ഇറ്റലിയിലെ പൊവേലിയ.

poveglia

ലോകത്തെ ഏറ്റവും ഭയാനകമായ പ്രദേശമെന്നാണ് പൊവേലിയ ദ്വീപ് അറിയപ്പെടുന്നത്. പ്ലേഗ് മഹാമാരി ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് പേരെ ഇവിടെ കൂട്ടത്തോടെ മറവ് ചെയ്‌തു. 1776 മുതലാണ് പ്ലേഗ് ബാധിതരെ പൊവേലിയയിലേക്ക് നാടുകടത്താൻ തുടങ്ങിയത്. ചില രോഗികളെ ജീവനോടെ ചുട്ടു കൊന്നു. പിന്നീട് ശ്മശാന സമാനമായ പൊവേലിയയിൽ 1922ൽ തകർന്ന കെട്ടിടങ്ങൾ പുതുക്കി മാനസികാശുപത്രിയാക്കി മാറ്റിയിരുന്നു.

poveglia

ഈ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളിൽ അതിക്രൂരമായ പല ചികിത്സാ പരീക്ഷണങ്ങളും നടന്നിരുന്നു. അവിടെ മരിക്കുന്നവരെയും പൊവേലിയയിൽ തന്നെയാണ് സംസ്കരിച്ചത്. ഒടുവിൽ ഡോക്ടറും ആത്മഹത്യ ചെയ്തു. ആശുപത്രി പൂട്ടിയതോടെ പൊവേലിയ വീണ്ടും വിജനമാവുകയായിരുന്നു. ഇവരുടെയെല്ലാം ആത്മാക്കൾ ഇന്നും ഇവിടെ അലയുകയാണെന്നാണ് സമീപ പ്രദേശങ്ങളിലുള്ളവരുടെ വിശ്വാസം. പൊവേലിയയിൽ അസ്വഭാവികമായ സംഭവങ്ങൾ അനുഭവിച്ചിട്ടുള്ളതായി അവകാശപ്പെട്ട് ചില പാരാനോർമൽ ഗവേഷകർ വരെ രംഗത്തെത്തിയിട്ടുണ്ട്.

poveglia

ഇപ്പോഴും പൊവേലിയ ദ്വീപിലൂടെ നടക്കുമ്പോൾ മരിച്ചവരുടെ അസ്ഥികൾ അങ്ങിങ്ങായി ചിതറിക്കിടക്കുകയും മണ്ണിന് മുകളിൽ പൊന്തി നിൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഗവേഷണത്തിനായി എത്തിയവർക്ക് പോലും ഈ ദ്വീപിൽ ഒരു രാത്രി പോലും തങ്ങാനിയിട്ടില്ലെന്നാണ് വിവരം. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അവിടേക്കും പോകാൻ ആരും തയ്യാറാല്ലെന്നതാണ് സത്യം.