
രാം ചരൺ നായകനായി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂർ നായിക.ജാൻവി തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ചിത്രീകരണം ഉടൻ ആരംഭിക്കും. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ഉപ്പേന എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെയാണ് ബുച്ചി ബാബു സന സംവിധായകനായി അരങ്ങേറ്രം കുറിക്കുന്നത്.മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര എന്ന ജൂനിയർ എൻടിആർ ചിത്രത്തിലും ജാൻവിയാണ് നായിക. ജാൻവിയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഒക്ടോബർ 10ന് റിലീസ് ചെയ്യും.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.