thushar

കോട്ടയം: റബ്ബറിന് കിലോക്ക് 250 രൂപ തറവില നേടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന് ഉടൻ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോട്ടയത്ത് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഒരു കിലോ റബ്ബർ ഉത്പാദിപ്പിക്കാൻ 200 രൂപ വരെ ചെലവ് വരുമ്പോൾ ഇപ്പോഴത്തെ വില നഷ്ടക്കച്ചവടമാണ്.. 250 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നിൽക്കാൻ കഴിയൂ. .ക്രൈസ്തവ ബിഷപ്പുമാരുമായി സംസാരിച്ചപ്പോഴും റബ്ബർ വിലയിടിവ് പ്രശ്നം ഉന്നയിച്ചിരുന്നു. ഡൽഹിയിൽ ബന്ധപ്പെട്ടവരുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു .അനുകൂല നടപടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തു നിന്ന് കൂടുതൽ റബ്ബർ ഇറക്കുമതി ചെയ്ത് വില ഇടിക്കാതിരിക്കാൻ ഇറക്കുമതി ചുങ്കം ഇനിയും വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നു ജയിച്ച ഇടതു വലതു എം.പിമാർ റബ്ബരൂക്ഷമാക്കിയതെന്നും തുഷാർ കുറ്റപ്പെടുത്തി.

ഇടുക്കി ,കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കും. . ഇടുക്കിയിൽ മത്സരിക്കാൻ മുൻ എം.എൽ,.എ മാത്യൂ സ്റ്റീഫൻ താത്പര്യം കാണിച്ചിരുന്നു. ബി.ഡി.ജെ.എസിൽ ചേർന്നാൽ പരിഗണിക്കാമെന്നാണ് പറഞ്ഞത്. എൻ.ഡി.എ കൺവീനറായിഎല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകേണ്ടതിനാൽ മത്സരിക്കാൻ താത്പര്യമില്ലായിരുന്നെങ്കിലും ബി.ജെ.പി നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദമുണ്ട്.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചു

പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചതിനു . ശേഷം തൊഴുകൈകളോടെ തുഷാർ കല്ലറയ്ക്കു വലം വച്ചു. ഉമ്മൻചാണ്ടിയുമായി ഇരുപതു വയസു മുതൽ അടുത്ത

ബന്ധമുണ്ടായിരുന്നുവെന്ന് തുഷാർ പറഞ്ഞു.