bus

ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപ്പിടിച്ച് അപകടം. 11 കെവി ലെെൻ ബസിന് മുകളിൽ പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്. നിരവധി പേർ മരിച്ചെന്നാണ് റിപ്പോ‌ർട്ട്. അപകട സമയത്ത് ബസിനുള്ളിൽ നിന്ന് യാത്രക്കാർക്ക് പുറത്തേക്ക് ചാടാൻ കഴിഞ്ഞിരുന്നില്ല. മുപ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കോപാഗഞ്ചിൽ നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

धूं-धूं कर जलती इस बस में 30 से ज्यादा इंसान ज़िंदा जलकर मर गए। यह हादसा गाज़ीपुर के मरदह थाना क्षेत्र के महाहर जाने वाले रोड पर हुआ। बारात लेकर जा रही बस पर 11 हजार बिजली के तार गिरने से बस में आग लग गई। लापरवाही से होतीं इन मौतों के लिये कौन ज़िम्मेदार?pic.twitter.com/fJw38g6gsN

— Wasim Akram Tyagi (@WasimAkramTyagi) March 11, 2024