small

കൊച്ചി: ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിൽ കൃത്രിമം നടക്കുന്നതിന്റെ സൂചനകളുണ്ടെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) അദ്ധ്യക്ഷ മദ്ധാബി പുരി ബുച്ച് പറഞ്ഞു. പ്രാരംഭ ഓഹരി വില്പനകളിലും വ്യാപാരത്തിലും വിലത്തട്ടിപ്പിന് സാദ്ധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലോടെ നീങ്ങണം. ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങളും തിരുത്തൽ നടപടികളും പുരോഗമിക്കുകയാണ്.

ഓഹരി ഇടപാടുകൾ തത്സമയം സെറ്റിൽ ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുക്കാൻ നിക്ഷേപകർക്ക് അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.