rupees

കൊച്ചി: ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രൂപ കൂടുതൽ കരുത്ത് നേടുന്നു. വിദേശ നിക്ഷേപത്തിലുണ്ടായ വർദ്ധനയും രൂപയ്ക്ക് ശക്തിപകർന്നു. ഇന്നലെ ഡോളറിനെതിരെ രൂപ മൂന്ന് പൈസയുടെ നേട്ടവുമായി 82.75 ൽ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതാണ് രൂപയുടെ മുന്നേറ്റം നിയന്ത്രിച്ചത്.