തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവമഹാമഹം 16 മുതൽ 22 വരെ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ക്ഷേത്രഭാരവാഹികൾ അറിയിച്ചു.വിശിഷ്‌ടമായ പൂജകൾ,അന്നദാന സദ്യ,​പുറത്തെഴുന്നള്ളത്ത്, പൊങ്കാല,ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകും.

എല്ലാ ദിവസവും രാവിലെ പന്തീരടിപൂജ,നവകം,കലശാഭിഷേകം എന്നിവയും വൈകിട്ട് ഭഗവതിസേവയും,പുഷ്പാഭിഷേകവും നടക്കും. 21ന് രാവിലെ 8.40 മുതൽ ദേവി തങ്കരഥത്തിൽ പുറത്തെഴുന്നള്ളും.22നാണ് കരിക്കകം പൊങ്കാല. രാവിലെ 10.15ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.15ന് തർപ്പണത്തോടുകൂടി സമാപിക്കും.വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ,പ്രസിഡന്റ് ടി.മധുസൂദനൻ നായർ,സെക്രട്ടറി എം.ഭാർഗവൻ നായർ,ട്രഷറർ വി.എസ്.മണികണ്ഠൻ നായർ,വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസൻ നായർ,ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ എന്നിവർ പങ്കെടുത്തു.

ക്ഷേത്രത്തിലെ രക്തചാമുണ്ഡി,ബാലചാമുണ്ഡി എന്നീ ദേവതമാരുടെയും ശാസ്‌താവിന്റെയും പുനഃപ്രതിഷ്‌ഠ 25ന് നടക്കും.

കരിക്കകത്തമ്മ പുരസ്‌കാരം എസ്.സോമനാഥിന്

കരിക്കകം ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന് 18ന് വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.