agni-5-missile

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസെെലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷൻ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തിൽ ഡി ആർ ഡി ഒ ശാസ്ത്രജ്ഞരെ നരേന്ദ്ര മോദി അഭിനന്ദിച്ചു.

6,000 കിലോ മീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. 17 മീറ്റർ നീളമുള്ള മിസെെലിന്റെ ഭാരം 50 ടണ്ണാണ്. എം ഐ ആർ വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കാനും അഗ്നി 5 മിസെെലിന് കഴിയും.

ഇന്ത്യയുടെ ആയുധ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരപരിധിയുള്ളതാണ് അഗ്നി 5 മിസെെൽ. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി. ഇന്ത്യ വിജയകരമായി പരീക്ഷിച്ച അഗ്നി 5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

Proud of our DRDO scientists for Mission Divyastra, the first flight test of indigenously developed Agni-5 missile with Multiple Independently Targetable Re-entry Vehicle (MIRV) technology.

— Narendra Modi (@narendramodi) March 11, 2024