b

​ ​അ​പ​ക​ടം​ 11​ ​കെ.​വി​ ​ലൈ​നി​ൽ​ ​ത​ട്ടി
ഗാ​സി​പു​ർ​:​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ഗാ​സി​പു​രി​ൽ​ ​വി​വാ​ഹ​സം​ഘം​ ​സ​ഞ്ച​രി​ച്ച​ ​ബ​സി​ന് ​തീ​ ​പി​ടി​ച്ച് ​അഞ്ച് ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​നി​ര​വ​ധി​പേ​‌​ർ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.​ ​കോ​പാ​ഗ​ഞ്ചി​ൽ​ ​നി​ന്ന് ​മ​ഹാ​ഹ​റി​ലേ​ക്ക് മുപ്പതോളം​ ​യാ​ത്ര​ക്കാ​രു​മാ​യി​ ​പോ​യ​ ​ബ​സ് 11​ ​കെ.​വി​ ​വൈ​ദ്യു​തി​ ​ക​മ്പി​യി​ൽ​ ​ത​ട്ടി​ ​തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ബ​സ് ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ ​ന​ശി​ച്ചു.​ ​മ​ർ​ദ​ ​മേ​ഖ​ല​യി​ലെ​ ​മ​ഹാ​ഹ​ർ​ ​ധാ​മി​ന് ​സ​മീ​പ​മാ​ണ് ​സം​ഭ​വം.​ ​അ​പ​ക​ട​ ​വി​വ​രം​ ​സ​മീ​പ​വാ​സി​ക​ളാ​ണ് ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​ ​തീ ആളിപ്പടർന്നതിനാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമായതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. സം​ഭ​വ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം​ ​ക​ത്തി​ക്ക​രി​ഞ്ഞു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​പ്ര​ഖ്യാ​പി​ച്ചു.