
മുംബയ്: പാകിസ്ഥാൻ ചാരസംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ യുവാവ് അറസ്റ്റിൽ. മുംബയ് മഡ്‌ഗാവ് കപ്പൽ നിർമ്മാണ ശാലയിലെ ജീവനക്കാരനായ നവി മുംബയ് സ്വദേശിയെ ആണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പാക് ചാരവനിതയാണ് 31കാരനിൽ നിന്ന് വിവരങ്ങൾ ചോർത്തിയത്.
2021 നവംബർ മുതൽ 2023 മേയ് വരെ അതീവ സുരക്ഷാമേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രതി ചാരവനിതയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു, ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവാവിനൊപ്പം ചാരവനിതയ്‌ക്കെതിരെയും മഹാരാഷ്ട്ര എ.ടി,എസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു