startup

കൊ​ച്ചി​:​ ​ലോ​ക​ത്തി​ൽ​ ​വി​പ്ള​വ​ക​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താ​ൻ​ ​ക​ഴി​യു​ന്ന​ ​മു​ൻ​നി​ര​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​മേ​രി​ക്ക​യി​ലെ​ ​പ്ര​മു​ഖ​രാ​യ​ ​ടെ​ക്സ്റ്റാ​ർ​സിന്റെ ​ആക്സിലേറ്റർ പ​ദ്ധതിയിൽ കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​യ​ ​പേ​ർ​ളി​ബു​ക്ക്സ് ​ലാ​ബ് ​ഇ​ടം​ ​നേ​ടി.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​അ​ധി​ഷ്ഠി​ത​മാ​യി​ ​ഭാ​വി​യി​ൽ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​പ​ത്ത് ​വ​ലി​യ​ ​ക​മ്പ​നി​ക​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ക​മ്പ​നി​യു​ടെ​ ​മു​ഖ്യ​ ​പ്രൊ​മോ​ട്ട​റാ​യ​ ​ര​ഞ്ജി​ത്ത് ​പോ​ൾ​ ​ആ​ന്റ​ണി​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ന്റെ​ ​പി​ന്തു​ണ​യി​ൽ​ ​വ​ലി​യ​ ​മി​ക​വി​ലേ​ക്കാ​ണ് ​പേ​ർ​ളി​ബു​ക്ക്സ് ​ഉ​യ​ർ​ന്ന​ത്.​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സു​ര​ക്ഷാ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ത​ത്‌​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​ഉ​ത്പ​ന്ന​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​അ​പ​ക​ട​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​വി​ധാ​ന​മാ​ണി​ത്.