ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ഗോൾ മഴ പെയ്ത മത്സരത്തിൽ പഞ്ചാബ് എഫ്.സിയും ഗോവ എഫ്.സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. വിൽമ‌ർ ജോർദൻ ഗിൽ, ലൂക്കാ മജ്‌സെൻ, ജുവാൻ മെര എന്നിവരാണ് പഞ്ചാബിന്റെ സ്കോറർമാർ. കാൾ മക്ഹ്യൂഗ്, നോഹ സദൗയി, കാർലോസ് മാർട്ടിന് എന്നിവരാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. പോയിന്റ് ടേബിളിൽ ഗോവ മൂന്നാമതും പഞ്ചാബ് ഏഴാമതുമാണ്.