തി​രു​വ​ന​ന്ത​പു​രം​:​രാ​ജ്യ​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ന​ട​ത്തു​ന്ന​ ​ആ​ദി​വാ​സി​ ​സ​മൂ​ഹ​ ​മാം​ഗ​ല്യ​ത്തി​നു​ള്ള​ ​ഗോ​ത്ര​ ​പൂ​ജ​ക​ൾ​ ​ആ​രം​ഭി​ച്ചു.​വി​ഴി​ഞ്ഞം​ ​വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ ​ബാ​ല​ത്രി​പു​ര​ ​സു​ന്ദ​രീ​ ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ലാ​ണ് 25​ ​ന് ​ആ​ദി​വാ​സി​ ​സ​മൂ​ഹ​ ​മാം​ഗ​ല്യം​ ​ന​ട​ക്കു​ന്ന​ത്.​കേ​ര​ളം​ ,​ത​മി​ഴ്നാ​ട്,​ ​ക​ർ​ണ്ണാ​ട​കം,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ത്ത​ 206​ ​യു​വ​തീ​ ​യു​വാ​ക്ക​ളു​ടെ​ ​സ​മൂ​ഹ​ ​മാം​ഗ​ല്യ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.
ആ​ദി​വാ​സി​ക​ൾ​ ​സാ​ധാ​ര​ണ​ ​ക​ല്യാ​ണ​ങ്ങ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​റി​ല്ല.​അ​വ​രു​ടെ​ ​ഗോ​ത്രാ​ചാ​ര​ ​പ്ര​കാ​ര​മാ​ണ് ​മാം​ഗ​ല്യം​ ​ന​ട​ത്തു​ന്ന​ത്.​പ്ര​കൃ​തി​യേ​യും​ ​പ​ഞ്ച​ഭൂ​ത​ങ്ങ​ളെ​യും​ ​സാ​ക്ഷി​യാ​ക്കി​ ​ന​ട​ത്തു​ന്ന​ ​ഗോ​ത്രാ​ചാ​ര​ങ്ങ​ളാ​ണ് ​അ​വ​രു​ടെ​ ​വി​ശ്വാ​സ്യ​ത.​പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മൂ​ഹ​ ​ആ​ദി​വാ​സി​ ​മാം​ഗ​ല്യ​ത്തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​അ​വ​ര​വ​രു​ടെ​ ​ഗോ​ത്ര​ങ്ങ​ളി​ൽ​ ​പൂ​ജ​ക​ൾ​ ​തു​ട​ങ്ങി​യ​ത്.​അ​തി​നു​ശേ​ഷം​ ​വി​വാ​ഹ​ങ്ങ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യും.