d

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് ​ദി​വ​സ​വും​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​ലോ​ട്ട​റി​ക​ളു​ടെ​ ​ഒ​ന്നാം​ ​സ​മ്മാ​ന​ത്തു​ക​ ​ഒ​രു​ ​കോ​ടി​യാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ലോ​ട്ട​റി​ ​വ​കു​പ്പിന്റെ നിർണായക നീക്കം.​ ​കു​റ​ഞ്ഞ​ ​സ​മ്മാ​ന​ത്തു​ക​ 100​ൽ​ ​നി​ന്ന് 50​ ​രൂ​പ​യാ​ക്കും.​ ​ടി​ക്ക​റ്റു​ക​ളു​ടെ​ ​വി​ല​ 40​ൽ​ ​നി​ന്ന് 50​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചേ​ക്കും.​ ​വ​കു​പ്പ് ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച​ ​ശു​പാ​ർ​ശ​യി​ൽ​ ​റം​സാ​ന് ​ശേ​ഷം​ ​തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

വി​ല്പ​ന​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷ​ക​മാ​ക്കാ​നും​ ​വ​രു​മാ​ന​ ​വ​ർ​ദ്ധ​ന​യും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​നീ​ക്കം.​ ​നി​ല​വി​ൽ​ ​ഫി​ഫ്റ്റി​ ​-​ ​ഫി​ഫ്റ്റി​ ​ലോ​ട്ട​റി​ക്ക് ​(​വി​ല​ 50​ ​രൂ​പ​)​ ​മാ​ത്ര​മാ​ണ് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​സ​മ്മാ​ന​മു​ള്ള​ത്.​ ​മ​റ്റു​ ​ടി​ക്ക​റ്റു​ക​ളു​ടെ​ ​സ​മ്മാ​ന​വും​ ​വി​ല​യും​ ​ഇ​തി​ന് ​സ​മാ​ന​മാ​യി​ ​ഉ​യ​ർ​ത്തി​ ​ഏ​കീ​ക​രി​ക്കാ​നാ​ണ് ​നീ​ക്കം.​ ​ബ​മ്പ​റു​ക​ളു​ടെ​ ​ഒ​ന്നാം​സ​മ്മാ​നം​ ​അ​ത​ത് ​സ​മ​യ​ത്താ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.

നി​ല​വി​ൽ​ ​വി​റ്റു​വ​ര​വി​ന്റെ​ 54​ ​ശ​ത​മാ​ന​മാ​ണ് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​ത് 58​ ​ശ​ത​മാ​ന​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ടി​ക്ക​റ്റു​ക​ളു​ടെ​ ​അ​ച്ച​ടി​യും​ ​കൂ​ട്ടും.​ ​നി​ല​വി​ൽ​ ​അ​ച്ച​ടി​ക്കു​ന്ന​വ​യെ​ല്ലാം​ ​വി​റ്റു​തീ​രു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്ജ​റ്റി​ൽ​ ​അ​ച്ച​ടി​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ലോ​ട്ട​റി​ ​സീ​രീ​സു​ക​ളു​ടെ​ ​എ​ണ്ണം​ 12​ൽ​ ​നി​ന്ന് 15​ ​ആ​ക്കാ​നും​ ​ശു​പാ​ർ​ശ​യു​ണ്ട്.

നിലവിൽ വിൻ വിൻ ,​ സ്ത്രീ ശക്തി ലോട്ടറികൾക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുക. കാരുണ്യപ്ലസ്,​ കാരുണ്യ എന്നിവയ്ക്ക് സമ്മാനത്തുക 80 ലക്ഷമാണ്. അക്ഷയ. നിർമ്മൽ ലോട്ടറിടിക്കറ്റിന് 70 ലക്ഷവുമാണ് സമ്മാനമായി നൽകുന്നത്. ഫിഫ്ടി ഫിഫ്ടി ടിക്കറ്റുകൾ ഒഴികെയുള്ളവ 1.8 കോടിയാണ് അച്ചടിക്കുന്നത്. ഫിഫ്ടി ഫിഫ്ടിയാകട്ടെ 87 ലക്ഷവും.