wpl

ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് ജയ്‌ന്റ്സ് 8 റൺസിന് യു.പി വാരിയേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. മറുപടിക്കിറങ്ങിയ യു.പി 35/4 എന്ന നിലയിൽ തകർന്നെങ്കിലും ദീപ്തി ശർമ്മയുടെ (60 പന്തിൽ പുറത്താകാതെ 88) പ്രകടനമാണ് യു.പിയെ വിജയത്തിനടുത്ത് എത്തിച്ചത്. തോൽവി യു.പിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. ഗുജറാത്തിന് പ്രതീക്ഷയുമായി.