
അംബാനി കുടുംബത്തിലെ അംഗങ്ങളുടെ വസ്ത്രവും ആഭരണങ്ങളും ജീവിതരീതിയുമെല്ലാം അറിയാൻ ആഗ്രഹമുള്ള ഏറെപ്പേരുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പ്രോഗ്രാമുകളിൽ അംബാനി കുടുംബാംഗങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.
നിത അംബാനിയുടെ 500 കോടി രൂപ വിലയുള്ള നെക്ലേസും വാർത്തയിൽ താരമായി. അതിനിടെയാണ് ഇതേ കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ വസ്ത്രത്തെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയുടെ സിംപിൾ ലുക്കാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ രീതിയിലുള്ള കോട്ടൺ കുർത്തിയാണ് ഇഷ ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള കുർത്തിയിൽ പച്ചയും നീലയും നിറത്തിലുള്ള സിംപിൾ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പലാസോയാണ് ഇതിനൊപ്പം ഇഷ ധരിച്ചിരിക്കുന്നത്. മേക്കപ്പില്ലാതെ സിംപിൾ ആണെങ്കിലും വളരെ മനോഹരമായ ലുക്കായിരുന്നു ഇഷ അംബാനിയുടേത്. ഡ്രിസ്യ എന്ന വസ്ത്ര ബ്രാൻഡാണ് ഈ കുർത്തി ഡിസൈൻ ചെയ്‌തിരിക്കുന്നത്. വേനൽക്കാലത്ത് അനുയോജ്യമായ ഈ കുർത്ത - പലാസോ സെറ്റിന്റെ വിസ 9,600രൂപയാണ്. മാത്രമല്ല അവരുടെ കയ്യിലുണ്ടായിരുന്ന വെള്ള നിറത്തിലുള്ള ബാഗിന് 3,89,000 രൂപയാണ് വില. ഗോയാർഡ് എന്ന ബ്രാൻഡിന്റേതാണ് ഈ ബാഗ്.
ഇഷയുടെ ഭർത്താവ് ആനന്ദ് പിരാമലും മക്കളായ കൃഷ്ണയും ആദിയയും ഒപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ പ്രീ സ്‌കൂളിൽ ചേർക്കാനെത്തിയപ്പോഴുള്ളതാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം.