girl

ചില സന്ദർഭങ്ങളിൽ പ്രായത്തെ മറികടന്ന് പക്വത കാണിക്കുന്നവരാണ് കുഞ്ഞുങ്ങൾ. അത്തരത്തിലൊരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

യുട്യൂബിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ സഹോദരിയെ പിതാവ് വഴക്കുപറഞ്ഞതാണ് വിഷയം. ഇക്കാര്യത്തെക്കുറിച്ച് വളരെ പക്വതയോടെ പിതാവിനോട് സംസാരിക്കുകയാണ് പെൺകുട്ടി. ഇങ്ങനെ പെരുമാറുന്നത് നല്ലതല്ലെന്നും കുട്ടികളുമായി ഇടപഴകാനുള്ള കഴിവ് മെച്ചപ്പെടുത്തണമെന്നുമായിരുന്നു കൊച്ചുകുട്ടി തന്റെ പിതാവിന് നൽകിയ ഉപദേശം.

പെൺകുട്ടി പറയുന്നത് വളരെ ശ്രദ്ധയോടെ പിതാവ് കേൾക്കുന്നുണ്ട്. അവളുടെ ഉപദേശം തള്ളിക്കളഞ്ഞതുമില്ല. പഴയ വീഡിയോയാണെങ്കിലും നിരവധി പേരാണ് കുട്ടിയുടെ പക്വതയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.