
തൃശൂർ: പ്രചാരണത്തിരക്കിലാണ് എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ ഡ്രൈവർ ഷെമീർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പച്ചയായ മനുഷ്യനാണെന്നും രാഷ്‌ട്രീയമാകുമ്പോൾ ശത്രുക്കളുണ്ടാകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അദ്ദേഹം ശുദ്ധമനസുള്ളയാളാണെന്നും സാറിനെ ജയിപ്പിച്ചെടുക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ഷെമീർ പറയുന്നു. ഇരുപത് വർഷത്തിലധികമായി സുരേഷ് ഗോപിയുടെ ഡ്രൈവറാണ് ഷെമീർ.
'നോമ്പ് സമയത്ത് ദൂരെയൊക്കെ യാത്രചെയ്യുമ്പോൾ, നോമ്പ് മുറിപ്പിക്കാൻ വേണ്ടി ഏതെങ്കിലും പള്ളി കണ്ടാൽ അങ്ങോട്ട് കയറ്റാൻ പറയും. നോമ്പ് മുറിച്ച് നിസ്‌കരിച്ചിട്ട് വരാൻ പറയും. അത്രയും നേരം സാർ കാത്തിരിക്കും. അടുത്തുള്ള ഹോട്ടലിൽ കയറ്റി ആഹാരം വാങ്ങിത്തരും. നിസ്‌കരിക്കാനും എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിത്തരും. പണ്ടുമുതലേ ഇതിലൊക്കെ നല്ല ആദരവാണ്.'- ഷെമീർ പറഞ്ഞു.