curd

ഈ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന ഒരു പ്രധാന പ്രശ്മമാണ് അകാലനര. ഈ പ്രശ്നം പരിഹരിക്കാൻ ചിലർ മാർക്കറ്റിൽ കാണുന്ന വില കൂടിയ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം ഡെെയിലെ കെമിക്കൽ മുടിയ്ക്ക് ഗുണത്തെക്കാൾഏറെ ദോഷമാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ കെമിക്കൽ ഇല്ലാത്ത ഡെെ ഉണ്ടാക്കാൻ കഴിയും. അത്തരത്തിൽ തെെര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു പ്രകൃതിദത്ത ഡെെ നോക്കിയാലോ.

ആവശ്യമായ സാധനങ്ങൾ

1, തെെര്

2, കാപ്പിപ്പൊടി

3, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടി എടുക്കുക (തുരുമ്പിന്റെ സാന്നിദ്ധ്യമുള്ള ചീനച്ചട്ടിയെടുക്കുന്നതാണ് നല്ലത്). ചീനച്ചട്ടിയിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് മൂന്ന് ടീസ്പൂൺ തെെര് കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. എന്നിട്ട് അരമണിക്കൂർ അടച്ച് സൂക്ഷിക്കുക. ശേഷം ഇത് നരയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് താളി ഉപയോഗിച്ച് കഴുകി കളയാം. ആദ്യ യൂസിൽ തന്നെ മുടിയിൽ നിറവ്യത്യാസം കാണാം.