
നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഉറക്കത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ശ്രദ്ധക്കുറവ്, ഉന്മേഷക്കുറവ് ഉൾപ്പടെയുള്ള പല പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് ഇടയാക്കും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രഷർ, ഷുഗർ പോലുള്ള ജീവിത ശൈലി രോഗങ്ങൾ വരാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ചില കാര്യങ്ങൾ ചെയ്താൽ സുഖകരമായി ഉറങ്ങാം. സ്ലീപ് ഹൈജീൻ ആണ് ആദ്യത്തെ കാര്യം. അതായത് ആറ് മണിക്ക് ശേഷം ചായയും കാപ്പിയും കുടിക്കുന്നത് കുറക്കുക, കിടപ്പുമുറിയിലെ ലൈറ്റ് ഡിം ചെയ്യുക, ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഫോണും ലാപ്‌ടോപ്പുമൊക്കെ മാറ്റിവയ്ക്കുക. ഉറങ്ങാൻ നേരം മനസ് ശാന്തമായിരിക്കണം.
അതിരാവിലെയുള്ള സൂര്യപ്രകാശമേൽക്കുക.ഇത് ശരീരിക പ്രവർത്തനം സുഖകരമാക്കാൻ സഹായിക്കും. ഇത് സുഖകരമായ ഉറക്കിനെ സഹായിക്കും. കൂർക്കംവലിയുള്ള ആളുകൾ സ്ലീപ് സ്റ്റഡി ടെസ്റ്റ് ചെയ്യുക. ആവശ്യമായ ചികിത്സ തേടുക.