പീരുമേട്: ഏലപ്പാറ വാഗമൺ പ്രദേശത്ത് ടാക്‌സി ജീപ്പ് ഡ്രൈവർമാർ തമ്മിൽ ഏലപ്പാറയിൽ വെച്ചുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷ സാദ്ധ്യത ഉടലെടുത്തതോടെ പീരുമേട് പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി
ഏലപ്പാറയിൽ നിന്ന് വാഗമൺ ഉളുപ്പൂണി മേഖലയിലേക്ക് ടാക്‌സി സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തർക്കം ഉണ്ടായത് . വാഗമണ്ണിലെ ടാക്‌സി ഡ്രൈവർ മാരുമായി വളരെ കാലമായി തർക്കം നിലനിൽ ക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് പീരുമേട് പൊലീസിൽ പരാതിയും നിലനിൽക്കുന്നുണ്ട്. രണ്ട് തവണ മദ്ധ്യസ്ഥ ശ്രമങ്ങൾ നടന്നെങ്കിലും തീരുമാനത്തിൽ എത്തിയില്ല. തുടർന്ന ഇന്നലെപീരുമേട് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഇരു കൂട്ടരെയും വിളിച്ച് ചർച്ച നടത്തി. ചർച്ചക്ക് ശേഷം മടങ്ങുമ്പോഴാണ് ഏലപ്പറ ടൗണിൻ വെച്ച് ഇരു കൂട്ടരും നേർക്ക് നേർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടത് തുടർന്ന കൈയ്യാങ്കളിയിൽ എത്തി സംഘർഷത്തിന്റെ വക്കിൽ വരെ എത്തി വിവരം അറിഞ്ഞ ഉടനെ പീരുമേട്ടിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തി വിശി യാണ് സംഘർഷ സാദ്ധ്യതക്ക് അയവ് വരുത്തിയത്‌.