കണ്ണൂർ: ഓൺലൈൻ തട്ടിപ്പിലൂടെ മേലെ ചൊവ്വ സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ. പുതുതായി എടുത്ത ഇന്ദു സിൻഡ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് യുവാവിന്റെ മൊബൈലിലേക്ക് കസ്റ്റമർ കെയർ ഓഫീസർ എന്ന വ്യാജേന കാൾ വരികയായിരുന്നു. പിന്നീട് അവർ ആവശ്യപ്പെട്ടത് പ്രകാരം കാർഡ് നമ്പറും ഒ.ടി.പിയും പറഞ്ഞു കൊടുത്തതിനെ തുടർന്ന് ക്രെഡിറ്റ് കാർഡിൽ നിന്ന് 25,000 രൂപ നഷ്ടപ്പെട്ടു. ടെലിഗ്രാമിൽ ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ പിണറായി സ്വദേശിയായ യുവാവിനും 25,000 രൂപ നഷ്ടപ്പെട്ടു.