chennai

ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ടിൽ ബസിൽ നിന്ന് തെറിച്ചുവീണ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ വിദ്യാർത്ഥികൾക്കു മേൽ ലോറി കയറിയിറങ്ങുകയായിരുന്നു. കോളേജ് വിദ്യാർത്ഥികളായ മോനിഷ്,​ കമലേഷ്,​ ധനുഷ്,​ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് ആശുപത്രിയിൽ വച്ചും മറ്റ് മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കുണ്ട്. ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയിലായിരുന്നു സംഭവം. സ്വകാര്യ ബസിന്റെ ബോർഡിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥികൾ. ഒരു ലോറിയെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇടി ഒഴിവാക്കാൻ ബസ് വെട്ടിച്ചുമാറ്റുകയും വിദ്യാർത്ഥികൾ തെറിച്ചുവീഴുകയുമായിരുന്നു. രാമപുരം, മൊഗൽവാടി ഗ്രാമങ്ങളിലുള്ളവരാണ് വിദ്യാർത്ഥികൾ. മധുരാന്തകത്തുള്ള മലോലൻ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസസിലാണ് പഠിക്കുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.