vegetables

കൊ​ച്ചി​:​ ​ ​ഉ​പ​ഭോ​ക്തൃവി​ല​ ​സൂ​ചി​ക​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​നാ​ണ​യ​പ്പെ​രു​പ്പം​ ഫെബ്രുവരിയിൽ 5.1​ ശതമാനത്തിലേക്ക് താഴ്ന്നു. മുൻവർഷം ഇതേകാലയളവിനേക്കാൾ നാണയപ്പെരുപ്പം കുറഞ്ഞുവെങ്കിലും വിലക്കയറ്റ ഭീഷണി ശക്തമായി തുടരുകയാണ്. ജനുവരിയിൽ നാണയപ്പെരുപ്പം 5.69 ശതമാനമായിരുന്നു. കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂലം ഭക്ഷ്യ ഉ​ത്പാ​ദ​ന​ത്തി​ൽ​ ​ഇ​ടി​വു​ണ്ടാ​യ​താ​ണ് പ്രധാന വെല്ലുവിളി. ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ സൂചിക ​ഫെബ്രുവരിയി​ൽ​ 8.66​ ​ശ​ത​മാ​നം ​ ​ഉ​യ​ർ​ന്നു.​നാ​ണ​യ​പ്പെ​രു​പ്പം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​റി​സ​ർ​വ് ​ബാ​ങ്കും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​ശ​ക്ത​മാ​യ​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലു​ക​ളാ​ണ് ​നടത്തുന്നത്. ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്തുന്നതിനായി വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാൻ സഹായിച്ചു. എങ്കിലും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും മൂലം ക്രൂഡോയിൽ വില ഉയർന്ന് നിൽക്കുന്നതാണ് വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

പലിശ കുറയാൻ താമസിക്കും

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ വായ്പകളുടെ പലിശ സെപ്തംബറിന് മുൻപ് കുറയാൻ സാദ്ധ്യത മങ്ങി. ഭക്ഷ്യവിലക്കയറ്റം പൂർണമായും നിയന്ത്രണവിധേയമല്ലാത്തതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്. നാ​ണ​യ​പ്പെ​രു​പ്പം​ ​ര​ണ്ട​ക്ക​ത്തി​ലേ​ക്ക് ​ഉ​യ​ർ​ന്ന​തോ​ടെ​ ​2022​ ​മേ​യ് ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കാ​യ​ ​റി​പ്പോ​ ​റി​സ​ർ​വ് ​ബാ​ങ്ക് 2.5​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​വി​പ​ണി​യി​ലെ​ ​പ​ണ​ല​ഭ്യ​ത​ ​കു​റ​ഞ്ഞ​താ​ണ് ​വി​ല​ക്ക​യ​റ്റ​ത്തി​ന് ​ശ​മ​ന​മു​ണ്ടാ​ക്കി​യ​ത്.

ഗോതമ്പ് ശേഖരം കുത്തനെ കുറയുന്നു

കൊച്ചി: ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ് മൂലം സർക്കാർ വെയർഹൗസുകളിലെ ഗോതമ്പ് ശേഖരം 97 ലക്ഷം മെട്രിക് ടണ്ണായി താഴ്ന്നു. ഏഴ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ ശേഖരമാണിത്. ആഭ്യന്തര വില പിടിച്ചുനിറുത്തുന്നതിനായി കേന്ദ്ര സർക്കാർ വലിയ തോതിൽ ഗോതമ്പ് വിപണിയിൽ വിറ്റഴിച്ചതാണ് വിനയായത്. 2022 മാർച്ചിൽ 1.17 കോടി മെട്രിക് ടൺ ഗോതമ്പാണ് വെയർഹൗസുകളിലുണ്ടായിരുന്നത്.