
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഫെബ്രുവരി മാസത്തെ മികച്ച കളിക്കാരനായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ തിരഞ്ഞെടുത്തു. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഇരട്ട സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 712 റൺസ് നേടിയ പ്രകടനമാണ് യശസ്വിയെ പ്ളേയർ ഒഫ് ദ മന്ത് പുരസ്കാരത്തിന് അർഹനാക്കിയത്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഇപ്പോഴത്തെ പതിപ്പിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ് യശസ്വി. ന്യൂസിലാൻഡ് നായകൻ കേൻ വില്യംസണിന്റെയും ലങ്കൻ താരം പാത്തും നിസംഗയുടെയും വെല്ലുവിളി മറികടന്നാണ് യശസ്വി പ്ളേയർ ഒഫ് ദ മന്ത് ആയത്.