
ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് മത്സരത്തിനിടെ എതിരാളി പരിക്കിനെത്തുടർന്ന് പിന്മാറിയതോടെ ഇന്ത്യൻ താരം പി.വി സിന്ധു പ്രീ ക്വാർട്ടറിലെത്തി. ജർമ്മൻ താരം വെവോണെ ലിയ്ക്ക് എതിരായ മത്സരത്തിൽ 21-10ന് മുന്നിട്ടുനിൽക്കുമ്പോഴാണ് സിന്ധുവിന് വാക്കോവർ ലഭിച്ചത്. പ്രീ ക്വാർട്ടറിൽ ദക്ഷിണകൊറിയൻ താരം ആൻ സി യംഗാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ് പുറത്തായി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ചെെനീസ് തായ്‌പേയ്‌യുടെ സു ലിയാംഗാണ് 14-21,21-13,21-13 ന് പ്രണോയ്‌യെ തോൽപ്പിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമാണ് പ്രണോയ് കളി കൈവിട്ടത്.