
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആവേശം ഏപ്രിൽ 11ന് തിയേറ്രറുകളിൽ.
മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ .എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ,പൂജ മോഹൻരാജ്,നീരജ രാജേന്ദ്രൻ,തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്,ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം സമിർ താഹിർ . വിതരണം എ ആൻഡ് എ റിലീസ്.
കുത്തൂട്
സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി,സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ കെ. സേതു സംവിധാനം ചെയ്യുന്ന കുത്തൂട് മാർച്ച് 22ന് പ്രദർശനത്തിന്.
തമ്പാൻ കൊടക്കാട്,ദേവനന്ദ, നിരോഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ്
കെ. സേതു തന്നെ നിർവഹിക്കുന്നു. പ്രദീപ് മണ്ടൂർ തിരക്കഥ, സംഭാഷണമെഴുതുന്നു.
ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആണ് നിർമ്മാണം.