vasthu

വീടിന്റെ മാത്രമല്ല നമ്മുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നതാണ് വാസ്തു ശാസ്ത്രം. നിസാരമെന്ന് തോന്നുമെങ്കിലും വീട്ടിലെ ഓരോ വസ്‌തുക്കളുടെ സ്ഥാനവും അത് ക്രമീകരിച്ചിരിക്കുന്ന രീതിയും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്.

ഉദാഹരണം പറയുകയാണെങ്കിൽ വീട്ടിലെ കേടായ പൈപ്പ്, വാതിൽ പോയ അലമാര തുടങ്ങിയവയെല്ലാം നിങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും തടസങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. ഈ കാര്യങ്ങളിൽ നിങ്ങൾ കുറച്ച് ജാഗ്രത പുലർത്തിയാൽ വിപരീത ഫലങ്ങൾ ഒഴിവാക്കാം.

വീട്ടിൽ കേടായ പൈപ്പ് ഒരിക്കലും വയ്ക്കരുതെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. കേടായ പൈപ്പ് നിർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. കുടുംബത്തിൽ അപ്രതീക്ഷിത ചെലവ് ഉയരാനുള്ള സാദ്ധ്യതയാണ് ഇത് കാരണം ഉണ്ടാകുന്നത്. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കുമെന്നാണ് വിശ്വാസം.

പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പാണെങ്കിൽ ദോഷം ഇരട്ടിക്കും. നെഗറ്റീവ് ഊര്‍ജം നിങ്ങളുടെ കുടുംബത്തിൽ വ്യാപിക്കാനും സാദ്ധ്യതയുണ്ട്. അതിനാൽ, വീട്ടിൽ പ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ കേടായ പൈപ്പുകൾ മാറ്റിവയ്‌ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതാണ്.