
പുതുമുഖങ്ങളായ ആദർശ്, സാന്ദ്ര അനിൽ, തമിഴ് താരം ലിവിങ്സ്റ്റൺ, ചാപ്ലിൻ ബാലു, കുളപ്പുള്ളി ലീല, അംബിക മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആർ. മണിപ്രസാദ് കഥ എഴുതി സംവിധാനം ചെയ്യുന്ന എൻ ജീവനേ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് നടന്നു.നിർമ്മാതാക്കളായ ശശി അയ്യൻഞ്ചിറ, കണ്ണൻ പെരുമുടിയൂർ, സുധീർ മുഖശ്രീ, ഛായാഗ്രാഹകൻ ഉത്പൽ വി നായനാർ, ബിഗ്ബോസ് താരം വിഷ്ണു ജേഷി, ഗായകൻ അരവിന്ദ് വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ഛായാഗ്രാഹകൻ ആർ. മണിപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന എൻ ജീവനേ മലയാളം, തമിഴ് ഭാഷകളിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും ആർ.മണി പ്രസാദ് നിർവഹിക്കുന്നു.സംഗീതം: പി.ജെ, ഗാനരചന: ശ്രീവിദ്യ, ജി.കൃഷ്ണകുമാർ.
എസ്.വി.കെ.എ മൂവീസിന്റെ ബാനറിൽ എസ്.കെ.ആർ, എസ്.അർജുൻ കുമാർ, എസ്. ജനനി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ പി. ശിവപ്രസാദ്.