
ആലപ്പുഴ: സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റ്റ്റും ആലപ്പുഴ രാജഗിരി സെന്റ് ചവറ സി.എം.ഐ. പബ്ലിക് സ്കൂളും ചേർന്ന് മാർച്ച് ഏഴിന് വനിതാദിന പരിപാടി സംഘടിപ്പിച്ചു. അരൂർ നിയോജക മണ്ഡലം എം.എൽ.എ ഡെലീമ ജോജോ മുഖ്യ അതിഥി ആയിരുന്നു. ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗൈനക്കോളജി മുൻ മേധാവി ഡോ. ലളിതാംബിക മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീ സമത്വം, സ്ത്രീകളുടെ ഉന്നമനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു രണ്ടു പേരും സംസാരിച്ചത്. സ്ക്‌കൂൾ മാനേജർ ജെയിംസ് പുതുശ്ശേരി, പ്രിൻസിപ്പൽ ജയ്സൺ പറപ്പള്ളി, വൈസ് പ്രിൻസിപ്പൽ സിന്ധു അനൂപ് എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു