lemon

വേനൽക്കാലമായതോടെ വിയർപ്പും ശരീര ദുർഗന്ധവും തുടങ്ങി നിരവധി പ്രശ്നങ്ങൾ നമ്മളെ അലട്ടാൻ തുടങ്ങിയിരിക്കുകയാണ്. ഫ്രഷ്‌നസ്‌ നിലനിർത്താൻ പല തരത്തിലുള്ള സ്‌പ്രേ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയൊക്കെ വാങ്ങി ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്.

എന്നാൽ തികച്ചും നാച്വറലായ രീതിയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? അതിന് ഒരു കഷ്ണം ചെറുനാരങ്ങ മാത്രം മതി. നാരങ്ങയ്ക്ക് വിയർപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീര ദുർഗന്ധം അകറ്റാനുമുള്ള കഴിവുണ്ട്.

നാരങ്ങയുടെ പകുതി കൈയിടുക്കുകളിൽ ഉരച്ചുകൊടുത്താൽ മതി. എന്നാൽ ത്വക്കിൽ മുറിവോ അലർജിയോ മറ്റോ ഉള്ളവർ ഡോക്‌ടറുടെ അനുമതിയില്ലാതെ ഇതിനുമുതിരരുത്. നാരങ്ങ പിഴിഞ്ഞ്, ആ വെള്ളത്തിൽ കുളിക്കുന്നത് അമിതമായ വിയർപ്പിനെ തടയുന്നു.ശരീര ദുർഗന്ധം അകറ്റാനുള്ള ഏറ്റവും നല്ല വഴി ശുചിത്വം തന്നെയാണ്. കൈയിടുക്കുകളിലും മറ്റും നന്നായി സോപ്പ് തേച്ച് കുളിക്കണം.