anto-antony

ന്യൂഡൽഹി: 2019 ഫെബ്രുവരിയിൽ രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തെക്കുറിച്ച് കടുത്ത ആരോപണം ഉന്നയിച്ച് ആന്റോ ആന്റണി എം.പി. 42 ജവാന്മാരുടെ ജീവൻ ബലികൊടുത്താണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചതെന്നാണ് ആന്റോ ആന്റണി അഭിപ്രായപ്പെട്ടത്. പാകിസ്ഥാന് ഈ സ്‌ഫോടനത്തിൽ പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു.

'സർക്കാർ അറിയാതെ അത്രയും സ്‌ഫോടകവസ്‌തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചവരുടെ സംശയം ദൂരികരിച്ചത് ഗവർണർ‌ സത്യപാൽ മാലിക്കാണ്. സ്‌ഫോടനം കൃത്രിമമായി സൃഷ്‌ടിച്ചതാണെന്ന് ഗവർണർ വെളിപ്പെടുത്തി.' ആന്റോ ആന്റണി പറഞ്ഞു.

2500 സൈനികരുമായി 78 വാഹനങ്ങളുടെ വ്യൂഹമായാണ് പാക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിലൂടെ 2019 ഫെബ്രുവരി 14ന് പോയിരുന്നത്. ഇവർക്ക് നേരെ സ്‌ഫോടകവസ്‌തു നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റിരുന്നു.ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയായിരുന്നു ആക്രമണകാരി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.