photo-

തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടി പെരുവള്ളൂരിലെ കാടപ്പടിയിൽ അർദ്ധരാത്രി നടത്തിയ പരിശോധനയിൽ ആറു കിലോഗ്രാം കഞ്ചാവുമയി തിരുരങ്ങാടി താലൂക്ക് കണ്ണമഗലം വാളക്കുട പുള്ളാട്ടിൽ ശിഹാബുദ്ദീൻ ( 35 ) തിരൂരങ്ങാടി പെരുവള്ളൂർ വട്ടപ്പറമ്പ് കോടമ്പാട്ടിൽ ഷാജി (43) എന്നിവരെയാണ് എക്സൈസ് സംഘം കാടപ്പടിയിൽ നിന്നും കഞ്ചാവ് കൈമാറ്റത്തിനിടെ പിടികൂടിയത്. കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്മേൽ എക്സൈസ് സംഘം നാട്ടിലെ പൊതുപ്രവർത്തകരും ഒപ്പം ഈ ഭാഗങ്ങളിൽ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് കൈമാറ്റം നടന്നത്. കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറിയതിൽ ലഭിച്ച 30000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മറ്റുള്ളവരെ പിടികൂടാൻ ആകുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു. പ്രതികളെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്റ്റേജ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.