
ചേർത്തല: എക്‌സൈസ് റേഞ്ച് ടീം അന്ധകാരനഴി ബീച്ചിന് സമീപത്ത് നടത്തിയ പരിശോധനയിൽ 2.300 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തുറവൂർ പഞ്ചായത്ത് 16ാം വാർഡിൽ പുതിയ നികർത്ത് വീട്ടിൽ അഖിൽ (28)നെയാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു. ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി വർഗ്ഗീസ്, കെ.പി.സുരേഷ്,വി.സന്തോഷ് കുമാർ,പ്രിവന്റീവ് ഓഫീസർ കെ.വി.സുരേഷ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.പി.അരുൺ,എം.ഡി.വിഷ്ണുദാസ്,ആകാശ് നാരായണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.