അമ്പലപ്പുഴ: ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിച്ച യുവാവ് പിടിയിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനഞ്ചാം വാർഡിൽ നിന്ന് വേദനസംഹാരി മരുന്നുകൾ മോഷ്ടിച്ച പുന്നപ്ര അറവുകാട് നൂറ്റമ്പതിൽ ചിറയിൽ അഖിൽ (23)നെയാണ് ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടിയത്. രാത്രി 7-30 ഓടെ ആയിരുന്നു സംഭവം. സെക്യുരിറ്റി ജീവനക്കാരി ലേഖയും ലിഫ്റ്റ് ഓപ്പറേറ്റർ ആന്റണി എന്നിവർ സെക്യൂരിറ്റി ഓഫീസിലും, എയ്ഡ് പോസ്റ്റിലും വിവരം അറിയിച്ചതിനെ തുടർന്ന് എ.എസ്.ഐ ജയിംസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനസ്, വിജയൻ എന്നിവർ ചേർന്നാണ് യുവാവിനെ പിടികൂടിയതും അമ്പലപ്പുഴ പൊലീസിന് കൈമാറിയതും.