share

കൊച്ചി: ധനമേഖലയിലെ കുമിള പൊട്ടുമെന്ന ആശങ്കയിൽ ഇന്നലെ ഓഹരി വിപണി വൻ തകർച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക 906.7 പോയിന്റ് ഇടിഞ്ഞ് 72761.89 ൽ അവസാനിച്ചു. ദേശീയ സൂചിക 338 പോയിന്റ് നഷ്ടവുമായി 21997.70 ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകൾ കൃത്രിമമായി ഉയർത്തുകയാണെന്ന സംശയം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) ഉന്നയിച്ചതാണ് വിപണിയിൽ സമ്മർദ്ദം ശക്തമാക്കിയത്.

ദുബായിലെ ഹവാല ഇടപാടുകാരൻ ഹരിശങ്കർ ടിബ്രേവാലയുടെ ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡും വൻകിട നിക്ഷേപകരെ ആശങ്കയിലാക്കി. ഇതോടെ വലിയ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് വിട്ടുനിന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില കൃത്രിമമായി അനധികൃത പന്തയ വിപണിയിലെ പണം ഉപയോഗപ്പെടുത്തിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.