car

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സബ്സിഡി സ്ക്കീം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ജൂലായ് വരെ നാല് മാസത്തേക്ക് ഇലക്ട്രിക് ടു വീലറുകളും ത്രീ വീലറുകളും വാങ്ങുന്നവർക്ക് സഹായം നൽകുന്നതിന് അഞ്ഞൂറ് കോടി രൂപ മാറ്റവെക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം അറിയിച്ചു. 3.37 ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി 10,000 രൂപ ഇളവ് ലഭിക്കും. ഇലക്ട്രിക് മുച്ചക്രവാഹനങ്ങൾക്ക് 25,000 രൂപയും ഇ റിക്ഷകൾക്ക് പരമാവധി 25,000 രൂപയും ആനുകൂല്യം നേടാം.