astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 മാർച്ച് 14 1199 മീനം 1 വ്യാഴാഴ്ച.

(വൈകുന്നേരം 4 മണി 56 മിനിറ്റ് 12 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)

അശ്വതി: വിഷമതകളിൽ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗ്രഹവാഹന യോഗം.

ഭരണി: മെച്ചപെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാർക്കും കായിക പ്രതിഭകൾക്കും പ്രശസ്തിയും അംഗീകാരവും.

കാർത്തിക: ആത്മവിശ്വാസം വർദ്ധിയ്ക്കും. വിവാഹബന്ധം വഴി നേട്ടം.

രോഹിണി: ഊർജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

മകയിരം: പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും. വിദേശജോലിക്കുള്ള തടസ്സം മാറും.

തിരുവാതിര: സ്വർണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലം.

പുണർതം: ഗൃഹം, വാഹനം എന്നിവ വാങ്ങും. ജാതകനും സന്താനതിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂയം: കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും.പൂർവിക സ്വത്തിന്റെ അനുഭവമുണ്ടാകും.

ആയില്യം: ഉപരിപഠനത്തിന് സാദ്ധ്യത.അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

മകം: പുതിയ തൊഴിൽ ലഭിക്കും.കുടുംബ ജീവിതത്തിൽ ഊഷ്മളത വർദ്ധിക്കും. പ്രണയബന്ധത്തിൽ വിജയം.

പൂരം: ബിസ്സിനസ്സ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാധ്യത.

ഉത്രം: അപഖ്യാതിയ്ക്കു സാധ്യത.പണം കടം കൊടുക്കരുത്.ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധിക്കണം.

അത്തം: സ്ത്രീജനങ്ങൾ തൊഴിൽ മേഖലയിൽ സൂക്ഷ്‌മത പാലിക്കണം

ചിത്തിര: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങൾ നിമിത്തം ബുദ്ധിമുട്ടുകൾ.

ചോതി : സർക്കാരിൽ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം,മന:ശാന്തി.

വിശാഖം: ഉപരിപഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും.

അനിഴം:കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളിൽ നിന്നും മോചനം.

കേട്ട: കർമ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി ലഭിക്കും.

മൂലം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും.കലാകായിക രംഗത്ത് അഭിവൃദ്ധി.

പൂരാടം: ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽ മനസ്താപം,സാമ്പത്തിക കാര്യങ്ങളിൽ പുതു വഴികൾ.

ഉത്രാടം: മന:സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കും, ഗുരുജന പ്രീതി.

തിരുവോണം: സന്താനത്തിന്റെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തിൽ സൂക്ഷ്‌മത കൈക്കൊള്ളണം.

അവിട്ടം: കള്ളക്കേസ്സിൽ പ്രതിയാകും, പ്രവർത്തന ശൈലികൊണ്ട് ചീത്തപ്പേരുണ്ടാകാം.

ചതയം: സന്താനത്തിനായി ആശുപത്രിയിൽ പോകേണ്ടി വരും. കർമ്മ രംഗത്ത് അംഗീകാരം.

പൂരുരുട്ടാതി: അഗ്നി സംബന്ധമായ അപകടങ്ങൾ, പണം കടം കൊടുക്കൽ, അപഖ്യാതി കേൾക്കും.

ഉത്തൃട്ടാതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി.

രേവതി: തന്റെതല്ലാത്ത കുറ്റങ്ങളാൽ വിഷമതകൾ, വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.