3

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നിർമ്മിച്ച കൺവെൻഷൻ സെന്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ ക്ലൈനസ് റൊസാരിയോ, കെ.ടി.ഐ.എൽ എം.ഡി മനോജ് കിണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 20കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. 27,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കൺവെൻഷൻ സെന്ററിൽ 750പേർക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്. 300പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. സമുച്ചയത്തിൽ 60 കാറുകൾ പാർക്ക് ചെയ്യാനാകും. കൺവെൻഷൻ സെന്ററിനൊപ്പം ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററും ഒരുക്കിയിട്ടുണ്ട്. വേളി ടൂറിസ്റ്റ് വില്ലേജിലെ വിനോദസഞ്ചാര സാദ്ധ്യത മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്. വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മിനിയേച്ചർ ട്രെയിൻ പദ്ധതി നടപ്പാക്കിയിരുന്നു.

ക്യാപ്ഷൻ1&2: വേളി ടൂറിസ്റ്റ് വില്ലേജിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. മേയർ ആര്യ രാജേന്ദ്രൻ, കെ.ടി.ഐ.എൽ എം.ഡി മനോജ് കിണി തുടങ്ങിയവർ സമീപം

3: വേളി ടൂറിസ്റ്റ് വില്ലേജിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ