
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പാലക്കാട് പട്ടാമ്പി പെരുമുടിയൂര്‍ നമ്പ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമ(27)ആണ് മരിച്ചത്.
പട്ടാമ്പി-ഗുരുവായൂര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്തുനിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷമീമയുടെ ജീവന്‍ രക്ഷിക്കാനായില്ല.