bjp-list

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 72 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പക്ഷെ കേരളത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി പോലുമില്ല. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി ഇത്തവണയും നാഗ്‌പൂരിൽ നിന്ന് മത്സരിക്കും. മറ്റൊരു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി കർണാടകയിൽ ധൻവാഡിൽ നിന്ന് മത്സരിക്കും. മുംബയ് നോർത്താണ് പീയൂഷ് ഗോയലിന്റെ മണ്ഡലം.

ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‌ഡി ദേവഗൗഡയുടെ മരുമകൻ സി.എൻ മഞ്ജുനാഥിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു.ബംഗളൂരു റൂറലിൽ നിന്നാകും മഞ്ജുനാഥ് ബിജെപിക്കായി ജനവിധി തേടുക.

പങ്കജ മുണ്ഡെ ബീഡിൽ നിന്നും ബി എസ് യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ഷിമോഗയിൽ നിന്ന് ജനവിധി തേടും.ബെംഗളൂരു സൗത്തിൽ നിന്ന് തേജസ്വി സൂര്യ, ഹാവേരിയിൽ നിന്ന് കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ മത്സരിക്കും.മഹാരാഷ്‌ട്രയിലെയും കർണാടകയിലേതിനും പുറമേ ഡൽഹിയിലെയും ഗുജറാത്തിലെയും ചില സീറ്റുകളിലെ സ്ഥാനാർത്ഥികളെക്കൂടി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.