kc-venugopal

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കിയിരിക്കുകയാണ് കെ.സി.വേണുഗോപാല്‍.

ചാനല്‍ പരിപാടിക്കിടെ തനിക്കെതിരേ ശോഭ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതിയിലെ ആക്ഷേപം. ആലപ്പുഴ സൗത്ത് പോലീസിലാണ് കെ.സി വേണുഗോപാല്‍ പരാതി നല്‍കിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചുവെന്നുമാണ് ശോഭ ആരോപിച്ചത്. ഈ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.