kudumbasree

തൃപ്പൂണിത്തുറ: വീട്ടുജോലിക്കും കുട്ടികളെ നോക്കാനും വിശ്വസ്തരായ സ്ത്രീകളെ തേടുകയാണോ? കുടുംബശ്രീയുടെ ക്വിക്ക് സർവ് പദ്ധതി ജില്ലയിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം സി.ഡി.എസിൽ ആരംഭിച്ചു.

ജില്ലയിൽ എവിടേക്കും ജോലിക്കാരെ ലഭിക്കും. മാറിവരുന്ന നഗര ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് കുടുംബങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പദ്ധതി അവതരിപ്പിക്കുന്നത്. ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി, ജില്ലാ കോഓർഡിനേറ്റർ എന്നിവരടങ്ങിയ ടീമാണ് ഈ പദ്ധതി വിലയിരുത്തുന്നത്. ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ് അദ്ധ്യക്ഷയായി.

സി.ഡി.എസ് ചെയർപേഴ്സൺ സുന്ദരി ഷാജി, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ മിഥുൻ, സി.എ. ബെന്നി, കൗൺസിലർ കെ.വി. സാജു, റോയ് തിരുവാങ്കുളം, കെ.പി. ദേവദാസ്, രാജലക്ഷ്മി, ശ്രീജ മനോജ്, എൽസി പി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

ആദ്യഘട്ട പ്രവർത്തനം

വീട്ടുജോലി

ഗൃഹ ശുചീകരണം

ഓഫീസ് ശുചീകരണം

പാചകം, കിടപ്പ് രോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം

പ്രസവാനന്തര ശുശ്രൂഷ

രണ്ടാം ഘട്ടം

ആധുനിക യന്ത്ര സംവിധാനങ്ങളോടെ ഗൃഹശുദ്ധീകരണം

കാർ വാഷിംഗ്‌