padmini-thomas

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പത്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളാണ് പത്മിനി തോമസ്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് പാർട്ടിയിൽ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബിജെപിയിലേക്ക് പോകാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പാർട്ടി വിടാനുള്ള കാരണം പത്മിനി വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നു. എന്നാൽ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന് വ്യക്തമല്ല. 2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഒരു മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബിജെപി പാളയത്തില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം. മുന്‍ മന്ത്രിക്ക് പുറമേ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ശക്തമായ അഭ്യൂഹം.