driver

ഇടുക്കി: ശമ്പളം കിട്ടാതായതോടെ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെ എസ് ആർ ടി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ കെ എസ് ജയകുമാർ അരമണിക്കൂറോളമാണ് പ്രതിഷേധിച്ചത്. സഹപ്രവർത്തകരും അദ്ദേഹത്തെ പിന്തുണച്ചു.


മൂന്നാർ - ഉദുമൽ പേട്ട ബസിലെ ഡ്രൈവറായ ജയകുമാറിന് ആയോധനകലയിലും പ്രാവീണ്യമുണ്ട്. ഇനിയും ശമ്പളം നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ബി എം എസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റാണ് ജയകുമാർ.