money

വേണേൽ ചക്ക വേരിലും കായ്ക്കുമെന്നാണ് ചൊല്ലെങ്കിൽ ഇക്കുറി പ്ലാവ് വേണമെന്ന് വയ്ക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിൽ ചക്കയുടേയും നാടൻ മാവിന്റേയും വിളവ് ഗണ്യമായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞതോടെ ചക്കയുടെ വില കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ. നല്ല നാടൻ ചക്കയ്ക്ക് ശരാശരി 20 കിലോ തൂക്കം. ചക്ക തിന്നാൻ ചുള എണ്ണിക്കൊടുക്കണമെന്ന് സാരം. ഒരു ചക്കയ്ക്ക് 300 മുതൽ 600 രൂപ വരെ വില.

സാധാരണ വരിക്കയ്ക്കാണ് ഡിമാൻഡെങ്കിലും ഏത് ചക്കയായാലും കുഴപ്പമില്ലെന്നാണ് ചക്ക പ്രിയർ. വർഷം നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതി. ചിലയിടങ്ങളിൽ അതുമില്ല. മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയമാണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞുപോയതാണ് തിരിച്ചടിയിയായത്. നാടൻ, മൂവാണ്ടൻ മാങ്ങകൾ കിട്ടാക്കനിയായി. പൂവിട്ട മാവുകളിൽ നിന്നു പൂക്കൾ കൊഴിഞ്ഞതും തിരിച്ചടിയായി. ഉത്പാദനം കുറഞ്ഞതോടെ മാങ്ങയുടെ വില 100 രൂപ വരെയെത്തി.

കാലാവസ്ഥാ വ്യതിയാനം
 മഴയുടെ അളവ് കൂടിയപ്പോൾ മാവുകൾ പൂവിടാൻ വൈകി

 നിറയെ കായ്ക്കുന്ന പ്ലാവിൽ ചക്ക കുറഞ്ഞു

 നാടൻമാവുകളിലും കായിക്കുന്നില്ല